SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

ഒളിവിൽ പോയ പോക്സോ കേസ് പ്രതി പിടിയിൽ

photo-

മാള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 30 വർഷം തടവ് ശിക്ഷ ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ റൂറൽ പൊലീസ് പിടികൂടി. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി നീട്ടാണി വീട്ടിൽ സനോജ് എന്നു വിളിക്കുന്ന പ്രവീണാണ് (25) പിടിയിലായത്. 2020 ജനുവരിയിലായിരുന്നു സംഭവം. കേസിൽ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് അപ്പീൽ നൽകാനായി കോടതിയിൽ നിന്ന് ജാമ്യം നേടിയ പ്രതി പിന്നീട് ഒളിവിൽ പോയി.

തുടർന്ന് ഇയാളെ പിടികൂടാനായി ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷാവിധി വാറന്റ് പുറപ്പെടുവിച്ചു. ഒളിവിൽ പോയ ഇയാൾ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാള എസ്.ഐ: കെ.ടി.ബെന്നി, ജി.എസ്.സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ, കിരൺ, ജോയ് ഡെന്നീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY