SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

അന്തിക്കാട് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

അന്തിക്കാട് : പ്രതിക്ക് നോട്ടീസ് കൊടുക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചാഴൂർ വാപ്പുഴ കൂട്ടാല വീട്ടിൽ മണികണ്ഠൻ (50), മകൻ അക്ഷയ് (18), ചാഴൂർ വാപ്പുഴ തണ്ടാശ്ശേരി വീട്ടിൽ അതുൽ (21) എന്നിവരാണ് അറസ്റ്റിലായത്. അന്തിക്കാട് സ്റ്റേഷനിലെ എസ്.ഐ സുഭാഷ്, ജി.എസ്.സി.പി.ഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിനാണ് അറസ്റ്റ്. പുത്തൻപീടിക വപ്പുഴയിൽ ഇന്നലെ പകലായിരുന്നു സംഭവം. ചാഴൂർ ചേറ്റക്കുളം വലിയവീട്ടിൽ അഭിറാം എന്നയാളെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാനായി മണികണ്ഠന് നോട്ടീസ് നൽകാനായി പോയതാണ് പൊലീസ് സംഘം. അന്തിക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY