SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

ബാറിലെ തർക്കം,​ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ

kjhkjh

തുറവൂർ: ബാറിലെ തർക്കത്തെത്തുടർന്ന് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുമ്പളങ്ങി പഴങ്ങാട്ട് വലിയപറമ്പ് സ്വദേശി നിധിൻ (30) ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11.30ഓടെ എഴുപുന്ന പാലസ് ബാറിലാണ് സംഭവങ്ങളുടെ തുടക്കം. ബാറിൽവച്ച് നിധിനും നാലംഗ സംഘവും തമ്മിൽ കടുത്ത തർക്കമുണ്ടായി. ബാറിൽ നിന്നിറങ്ങിയ ശേഷവും തർക്കം തുടരുകയും അത് ക്രൂരമായ മർദ്ദനത്തിൽ അവസാനിക്കുകയുമായിരുന്നു. സംഘം നിധിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY