SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി തലശ്ശേരി കൊളശ്ശേരി സ്വദേശി ആമിനാസ് ഹൗസിൽ പി.കെ. മുനവർ ഫൈറൂസിനെ (29) വെള്ളയിൽ പൊലീസ് പിടികൂടി. 2024 ജൂണിൽ കോഴിക്കോട് റെഡ്‌ക്രോസ് റോഡിലുള്ള ഗ്രാൻഡ് പ്ലാസ സ്യൂട്ട് ലോഡ്ജിന്റെ റൂമിൽ 26 സിപ്പ് ലോക്ക് കവറുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച 14.280 ഗ്രാം നിരോധിത മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ സഹിതം പൊലീസ് പിടിയിലായ പ്രതി റിമാൻഡിലായ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോഴിക്കോട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും വെള്ളയിൽ പൊലീസ് തലശ്ശേരിയിൽ നിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വെള്ളയിൽ പൊലീസ് ഇൻസ്‌പെക്ടർ സുജിത്, എസ്.ഐ നിഷാദ്, സി.പി.ഒ വിഷ്ണു, ഹോംഗാർഡ് ഹരി എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY