SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾ റിമാൻഡിൽ

ശംഖുംമുഖം: വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരെ റിമാൻഡ് ചെയ്തു. യുവ ഡോക്ടർമാരായ കണ്ണൂർ സ്വദേശി ലിബിൻദാസ്,​കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.

1.86 കോടിരൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുകയായിരുന്നു. സിംഗപ്പൂരിൽ നിന്നും വ്യാഴാഴ്ച രാത്രി സ്‌കൂട്ട് എയർലൈൻസിലാണ് ഇവർ എത്തിയത്. എയർകസ്റ്റംസ് നീരീക്ഷിക്കുന്നുവെന്ന് സംശയം തോന്നിയതോടെ തന്റെ ലഗേജുകൾ ശേഖരിക്കാൻ ലിബിനോട് ആവശ്യപ്പെട്ട ശേഷം ആനന്ദ് രക്ഷപ്പെടുകയായിരുന്നു.

പരിശോധനയ്ക്ക് പിന്നാലെ ലിബിനെ അറസ്റ്റുചെയ്‌തു. തുടർന്നാണ് ആനന്ദിന്റെ പങ്ക് വ്യക്തമായത്. പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച കസ്റ്റംസ് വിഭാഗം വെള്ളിയാഴ്ച രാത്രി ഇയാളെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY