SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ

1

വിഴിഞ്ഞം: മുക്കോലയിൽ വീട്ടിൽ നിന്ന് വെൽഡിംഗ് മെഷീനുകളും മോട്ടറും മോഷ്‌ടിച്ച കേസിൽ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. വെങ്ങാനൂർ സ്വദേശികളായ സുനീഷ് (28),സതീഷ് (47),കല്ലിയൂർ സ്വദേശി അഭിൻ (22) എന്നിവരാണ് പിടിയിലായത്.

മുക്കോല പീച്ചോട്ടുകോണം സ്വദേശി വിൻസന്റിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെൽഡിംഗ് മെഷീൻ,ഗ്രൈൻഡിംഗ് മെഷീൻ, കിണറ്റിലെ മോട്ടർ എന്നിവയാണ് മോഷ്ടിച്ചത്. സാധനങ്ങൾ സംഘം ആക്രിക്കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി.

സുനീഷ് പോക്സോ കേസിലും അഭിൻ വലിയമല സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജിരാജ്,എസ്.ഐ റെജി തോമസ്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY