SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ

1

വിഴിഞ്ഞം: കാറിൽ കഞ്ചാവുമായി ഭർത്താവും ഭാര്യയും ഉൾപ്പെടെ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി ചൊക്കൻ രതീഷ് എന്ന രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് രണ്ടുപേർ പിടിയിലായത്. ഇന്നലെ അറസ്‌റ്റിലായവർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജിരാജ്,എസ്.ഐ റെജി തോമസ്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY