SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

അമ്പലമോഷ്ടാക്കൾ അറസ്റ്റിൽ

darvin

കൊച്ചി: പനങ്ങാട്, നെട്ടൂർ പ്രദേശങ്ങളിലെ അമ്പലങ്ങളിൽ നടന്ന മോഷണങ്ങൾക്ക് തുമ്പായി. സി.സി ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളായ പനങ്ങാട് പണ്ടേക്കാട്ട് വീട്ടിൽ ഡാർവിൻ (23), പനങ്ങാട് ചർച്ച് റോ‌ഡ് മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെ പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. പനങ്ങാട് കോതേശ്വരം ശിവക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ സമീപകാലത്ത് നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇവരാണെന്ന് തിരിച്ചറിഞ്ഞു.

വ്യാജ നമ്പർപ്ലേറ്റ് പതിച്ച ബൈക്കിലാണ് പ്രതികൾ മോഷണത്തിനായി ചുറ്റിക്കറങ്ങുന്നത്. മോഷണം പോയ ബൈക്കാണിത്. ക്ഷേത്രങ്ങളുടെ പൂട്ടുതകർത്ത് ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, ഓട്ടുപാത്രങ്ങൾ എന്നിവ കടത്തും. ചോറ്റാനിക്കരയിലെ ആക്രിക്കടയിലാണ് വില്പന. മോഷണവസ്തുക്കൾ പൊലീസ് കണ്ടെടുത്തു. ഒന്നാംപ്രതി ‌ഡാർവിൻ പോക്സോ കേസിൽ ജാമ്യത്തിലാണ്. പനങ്ങാട് ഇൻസ്പെക്ട‌ർ വി.വി. വിമലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY