SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ചെങ്ങന്നൂരിൽ വൻ ലഹരി വേട്ട,​ 20 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

gacha

ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ,​ ചെങ്ങന്നൂരിൽ ബൈക്കിൽ കടത്തുകയായിരുന്ന അരക്കോടിയിലധികം വില വരുന്ന 20 കിലോ കഞ്ചാവമായി രണ്ടുപേർ പിടിയിൽ.

കന്യാകുമാരി അഗദീശ്വരം സ്വദേശി ശങ്കർ.എ (40) കൽക്കുളം സ്വദേശി ശിവശങ്കർ.എൻ (39) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ചെങ്ങന്നൂർ കാരയ്ക്കാട് ഭാഗത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.രാജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങളിൽ കഞ്ചാവെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. ഫോൺ കോളുകളുടെയും പണമിടപാടുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് പറഞ്ഞു.
എക്സൈസ് ഇൻസ്‌പെക്ടർമാരായ വി.സജീവ്, ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ ബിജു പ്രകാശ്. ആർ, ബാബു ഡാനിയേൽ, ജോജൻ ജോൺ,പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കുമാർ.ബി, ബിനോയ്‌.പി.ആർ,അശ്വിൻ,പദ്മകുമാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ബിനു, എ.ബി ശ്രീകുമാർ, സിജു പി.ശശി,ശ്രീജിത്ത്‌.ആർ,പ്രദീഷ് പി.നായർ ,അമൽ.കെ.പി, ശ്രീരാജ്.ആർ. പി,​ ശ്രീജിത്ത്‌.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്ദീപ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY