SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.33 AM IST

38.983 ഗ്രാം മെത്താംഫറ്റമിനുമായി യുവാവ് പിടിയിൽ

കാളികാവ്: ചോക്കാട് കേന്ദ്രീകരിച്ച് നടന്ന വൻ ലഹരിവേട്ടയിൽ 38.983 ഗ്രാം മെത്താംഫറ്റമിനുമായി യുവാവ് പിടിയിൽ. ചോക്കാട് പെടയന്താൾ സ്വദേശി തടിയൻ വീട്ടിൽ അംജദ് ഖാൻ (43) ആണ് കാളികാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പൂക്കോട്ടുംപാടം, ചോക്കാട് മേഖലകളിൽ വ്യാപകമായി ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് ഷാഡോ സംഘം അംജദ്ർ‌ഖാനെ നിരീക്ഷിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.10ഓടെ പെടയന്താളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അംജദ് ഖാൻ പിടിയിലായത്. ബംഗ്ലുരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്കാണ് നാട്ടിൽ എത്തിച്ച് ഉയർന്ന വിലയ്ക്ക് ചില്ലറ വിൽപ്പന. കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.സി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അംജദ് ഖാന്റെ ലഹരി ഇടപാടുകൾക്ക് പിന്നിൽ വൻ സാമ്പത്തിക സ്രോതസ്സുകളുണ്ടെന്നാണ് എക്‌സൈസ് നിഗമനം. പ്രതിക്ക് സാമ്പത്തിക സഹായം നൽകിയവരെയും വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY