SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

സഹോദരിയെ കൊലപ്പെടുത്താൻ ശ്രമം: കൊലക്കേസ് പ്രതി അറസ്റ്റിൽ

1

വിഴിഞ്ഞം: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലായിരുന്ന പ്രതി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്‌റ്റിൽ. അടിമലത്തുറ സ്വദേശി രാജേഷ്(40) ആണ് പിടിയിലായത്. ഏതാനും മാസം മുമ്പ് മ്യൂസിയം ഭാഗത്തെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. കൊലപാതകത്തിന്റെ വീഡിയോ ഉണ്ടായിരുന്ന ഇയാളുടെ ഫോൺ സഹോദരി പൊലീസിന് കൈമാറിയതിലുള്ള വൈരാഗ്യമാണ് സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുമ്പ് നടന്ന സംഭവം ഭയന്ന് ആരോടും പറഞ്ഞിരുന്നില്ല. വീണ്ടും പ്രതിയുടെ ശല്യം രൂക്ഷമായപ്പോൾ ഇവർ താമസം മാറി. എന്നിട്ടും ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിലെത്തി വധ ഭീഷണിമുഴക്കി. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പ്രതിയെ അറസ്‌റ്റു ചെയ്‌തത്.ആദ്യ സംഭവത്തിൽ ജാമ്യത്തിലിറങ്ങി കഴക്കൂട്ടത്തെ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു പ്രതി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജിരാജ്,എസ്.ഐ രഞ്ചു,എ.എസ്.ഐമാരായ ദീപു,സാബു, എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരുൾപ്പെട്ട പൊലീസ് സംഘം അറസ്‌റ്റു ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY