SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ഹോട്ടൽ തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതിയെ പിടി കൂടി

പീരുമേട്: ഏലപ്പാറയിലെ സ്വകാര്യ ലോഡ്ജിൽ ഹോട്ടൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി. കോതമംഗലം സ്വദേശി മനു ജോസഫ് (43)കൊല്ലപ്പെട്ട സംഭവത്തിലാണ് . വെസ്റ്റ് ബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ (33) പീരുമേട് ഡിവൈ. എസ്. പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. നാട്ടിലേയ്ക്ക് കടക്കാൻ സാദ്ധ്യത മുന്നിൽക്കണ്ട് കോട്ടയം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്നലെ പീരുമേട് കോടതിയിൽ ഹാജരാക്കി.
ബുധനാഴ്ച രാത്രിയിൽലോഡ്ജിൽ ഇരുവരും മദ്യപിച്ച് വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് മനുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY