SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു

meppukada

മലയിൻകീഴ്: മേപ്പൂക്കട സുശീലന്റെ എസ്.എസ് ബിൽഡിംഗിന്റെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മൂന്നുപേർ ചേർന്ന് മോഷ്ടിച്ചു. ബൈക്കിന്റെ ഹാൻഡിൽ ലോക്ക് പൊട്ടിച്ച് പ്രതികൾ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇക്കഴിഞ്ഞ 28ന് പുലർച്ചെ 2.15നായിരുന്നു സംഭവം.

വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവിയിൽ പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

പതിനഞ്ച് മിനിറ്റിലേറെയെടുത്ത് മൊബൈലിന്റെ വെട്ടം ഉപയോഗിച്ച് ബൈക്കിന്റെ ലോക്കെടുക്കുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. മോഷണം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് സുശീലൻ മകളുമായി ബൈക്കിൽ വീട്ടിലെത്തുന്നത്. ഹെൽമെറ്റ് ബൈക്കിന് മുകളിൽ സൂക്ഷിച്ച ശേഷമാണ് വീട്ടിൽ കയറുന്നത്. ബൈക്ക് മോഷ്ടിച്ച ശേഷം ഹെൽമെറ്റുമായി മോഷ്ടാക്കൾ ബൈക്ക് ഉരുട്ടിക്കൊണ്ട് വീടിന് മുന്നിലെ റോഡിൽ എത്തിച്ച് ഏറെ നേരമെടുത്താണ് ബൈക്ക് സ്റ്റാർട്ടാകുന്നത്. സ്റ്റാർട്ടായശേഷം മൂന്നുപേരുമായി ബൈക്കിൽ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സി.സി ടിവിയിലുണ്ട്.

മലയിൻകീഴ് പൊലീസിൽ പരാതിയും സി.സി ടിവി ദൃശ്യങ്ങളും നൽകിയെങ്കിലും,പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് ആക്ഷേപം.

ക്യാപ്ഷൻ: മേപ്പൂക്കട സുശീലന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിക്കുന്നവരുടെ സി.സി ടിവി ദൃശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY