SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

ട്രെയിൻ യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ചു

മോഷ്ടാവ് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

കുളത്തൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യാത്രക്കാരിയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച മോഷ്ടാവ് അതുമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.ഇന്നലെ രാത്രി 7.30ന് പരശുരാം എക്‌സ്‌പ്രസ്, കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ജനറൽ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ് പിടിച്ചു പറിച്ചു.യുവതി പെട്ടെന്ന് കൈകൊണ്ട് മൊബൈൽ ഫോൺ തട്ടി താഴെയിട്ടു.ഇതോടെ മാലയുമായി പ്രതി ട്രെയിനിൽ നിന്ന് എടുത്ത് ചാടിയെന്നാണ് പരാതി.മാല പിടിച്ചു പറിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റെന്നാണ് വിവരം.

തിരുവനന്തപുരം സെൻട്രലിൽ ഇറങ്ങിയ യുവതി ബന്ധുക്കൾക്കൊപ്പം തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചു. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം രാത്രിയോടെ യുവതി തുമ്പ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്.പരാതിക്കാരിയായ യുവതിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. റെയിൽവേ പൊലീസും തുമ്പ പൊലീസും അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY