SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

എം.ഡി.എം.എ. ശേഖരവുമായി യുവാവും യുവതിയും അറസ്റ്റിൽ 

raihanath-

പിടികൂടിയത് വിൽപ്പനയ്ക്കായ് എത്തിച്ച വൻ ശേഖരം

മുക്കം: വിൽപ്പനയ്ക്കായെത്തിച്ച എം.ഡി.എം.എ. ശേഖരവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മുക്കം പൂളപ്പൊയിൽ, പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് പി. ഹനീഫ (36), പൂളപ്പൊയിൽ വീട്ടിൽ താമസിക്കുന്ന കോഴിക്കോട് , പുത്തൻ കമുവിന്റെ ആവിയിൽ ബീച്ച് ബേപ്പൂർ റൈഹാനത്ത് (45) എന്നിവരെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഡാൻസാഫ് സംഘം പിടികൂടിയത്. മുഹമ്മദ് ഹനീഫയെ ഇന്നലെ പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻവശത്തുവച്ച് 517 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് യുവതിയുമൊത്ത് ലഹരി വാങ്ങുന്നതിനായി പോയ ഇയാൾ തിരിച്ച് നാട്ടിലെത്തി എം.ഡി.എം.എ. മറ്റൊരാൾക്ക് വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലാവുന്നത്. ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ ഫ്ലൈറ്റ് യാത്രകൾ നടത്താറുണ്ട്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് ഫ്ലൈറ്റിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ.

റൈഹാനത്തിന്റെ യാത്രകൾ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് സംഘം ഇവർ ഇടക്കിടെ മുഹമ്മദ് ഹനീഫ വാടകക്ക് എടുത്തിരുന്ന വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടി. തുടർന്ന് നടത്തിയ റെയ്ഡിലാണ് രണ്ട് കിലോ ഇരുനൂറ്റി എൺപത്താറ് ഗ്രാം എം.ഡി.എം.എ. പിടികൂടുന്നത്. ആറ് മാസം മുൻപ് ഹനീഫ വാടകക്ക് എടുത്ത ഈ വീട്ടിൽ നിന്നാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. വർഷങ്ങളായി ഒറീസയിൽ നിന്നും കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. നാർക്കോട്ടിക് സെൽ ഡി,വൈ.എസ്. പി. ഉത്തംദാസ്, താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐ മാരായ രാജീവ് ബാബു, വിനീത് വിജയൻ, ശ്രീരാഗ്. കെ, മനോജ് രാമത്ത്, എ.എസ്.ഐ മാരായ വി.വി. ഷാജി, ജയരാജൻ.എൻ.എം, സുനിൽ കുമാർ. സി.എം, സീനിയർ സി.പി.ഒ മാരായ ജിനീഷ് പി.പി, രതീഷ് എ.കെ, ലാലിജ്.എം, സിപി.ഒ മാരായ ശോഭിത്ത്. ടി.കെ, അഖിലേഷ്. വി.കെ, മിധുൻ മോഹൻ.എം.ടി, ലിധിൻ. ഡി.ബി, റിജേഷ്. അനൂപ്സെൻ, ജയന്തി റീജ, ജിഷ പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY