SignIn
Kerala Kaumudi Online
Saturday, 27 June 2026 1.52 AM IST

അനധികൃത മദ്യവിൽപ്പന : യുവാവ് അറസ്റ്റിൽ


പെരിന്തൽമണ്ണ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ച് പാർട്ടി മേലാറ്റൂർ എപ്പിക്കാട് പുല്ല്പറമ്പ് ഭാഗത്തു നടത്തിയ പരിശോധനയിൽ അനധികൃത മദ്യ വില്പന നടത്തിയയാളെ പിടികൂടി. പാതിരിക്കോട് പുല്ല്പറമ്പ് ദേശത്തെ കൊണ്ടയത്ത് വീട്ടിൽ സുരേഷ് ബാബുവിനെയാണ് (36) പെരിന്തൽമണ്ണ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഡി. ഷിബു അറസ്റ്റ് ചെയ്തത്. മദ്യം സൂക്ഷിച്ചു വച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇയാൾ കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കേസെടുത്ത സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുനിൽകുമാർ, അബ്ദുൽ ജലീൽ, ജിഷ്ണു, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിൻസി വർഗ്ഗീസ് എന്നിവരും ഉണ്ടായിരുന്നു.
അങ്ങാടിപ്പുറം ഭാഗത്ത് നടന്ന പരിശോധനയിൽ രണ്ട് മീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടിയും കണ്ടത്തി. എക്‌സൈസ് ഇൻസ്‌പെക്ടർഎം.യൂനുസ് , അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ടി.സുധീർ, പ്രിവെന്റീവ് ഓഫീസർമാരായ അബ്ദുൽ റഫീക്ക്, സായിറാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY