SignIn
Kerala Kaumudi Online
Sunday, 26 July 2026 7.33 AM IST

യുവതിയുൾപ്പെടെ നാല് പേർ എം.ഡി.എം.എയുമായി പിടിയിൽ

abhijith

നെടുമ്പാശേരി: മൂന്നര ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ നാല് പേർ പൊലീസിന്റെ പിടിയിലായി. ചെങ്ങമനാട് പെരിക്കാട്ടിൽ അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് ആദികാട്ടുകുളങ്ങര കതിരേത്ത് ഷെൽജിക് ബിജു (28), കൊണ്ടോട്ടി ജുമാമസ്ജിദ്ന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന തൃക്കാക്കര രായമരയ്‌ക്കാർ വീട്ടിൽ റിഷാദ് ഷെഫിക്ക് (26), കോഴിക്കോട് ഫാറോഖ് മടനയിൽ റിൻസി ഫറൂഖ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കരിയാട് എം.ജെ റെസിഡൻസിയിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി. എയർപോർട്ട് ഭാഗങ്ങളിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവർ നേരത്തെയും കേസുകളിൽ പ്രതിയാണ്. യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഡാൻസാഫ് ടീമിനെക്കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ എൻ. ജയപ്രകാശ്, ഹമീദ്, എ.സി. ബിജു, എ.എസ്.ഐമാരായ എം.വി. ബിനു, പി.എൻ. നൈജു, സി.പി.ഒ ഹസൻ കെ. കരീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY