SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.55 PM IST

രണ്ടാനച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : 23 കാരൻ പിടിയിൽ

വടക്കാഞ്ചേരി : രണ്ടാനച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം വിതുര സ്വദേശി അജ്മൽ മുഹമ്മദി(23) നെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ എന്നും രാത്രി ഏറെ വൈകിയെത്തുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രകോപിതനായ യുവാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പത്താംകല്ല് മംഗലം പടിഞ്ഞാറേ പീടികയിൽ ഹൈദ്രുവിന്റെ മകൻ ബഷീറിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനാണ് അജ്മൽ മുഹമ്മദ്. വാക്ക്തർക്കത്തിനൊടുവിൽ അടുക്കളയിൽ നിന്ന് വെട്ടുകത്തി എടുത്ത് തലയിൽ വെട്ടിയ ശേഷം വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച അജ്മൽ മുഹമ്മദിന്റെ മാതാവിനും പരിക്കേറ്റു. ഇൻസ്‌പെക്ടർ മരളീധരന്റെ നിർദ്ദേശപ്രകാരമുളള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ പി.ടി.സൈഫുള്ള, ഓഫീസർമാരായ ബദറുദ്ദീൻ, അരുൺ, അനുരാജ്, സലീം എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY