SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.07 AM IST

ആലുവ റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് കണ്ടെത്തി

excise

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11 കിലോ കഞ്ചാവ് കണ്ടെത്തി. സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട
ബാഗ് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം പരിശോധിച്ചപ്പോൾ 10.900 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ആർ.പി.എഫ്, ആലുവ എക്സൈസ് റേഞ്ച് എന്നിവയും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയിൽ 5,45,000 രൂപ വിലവരും. പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളിലും ആലുവ, എറണാകുളം സ്റ്റേഷനുകളിൽ കഞ്ചാവ് പിടികൂടിയിരുന്നു. ആർ.പി.എഫ് ഇന്റലിജൻസ് ഇൻസ്പെക്ടർമാരായ വേണു, എ.ജെ. ജിപിൻ, ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ സിജോ സേവ്യർ, വിപിൻ, സുരേന്ദ്രൻ, സലാവുദീൻ, എക്സൈസ് ഉദ്യോഗസ്ഥരായ അഭിദാസൻ എന്നിവടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY