SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ആംബുലൻസ് ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം

crime

ഉള്ളൂർ: ആംബുലൻസ് ജീവനക്കാർക്കുനേരെ അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ ആക്രമണം. ചേങ്കോട്ടുകോണത്തിന് സമീപം നരിച്ചലിൽവച്ച് വാഹനാപകടത്തിൽ പരിക്കേറ്റ യുവാക്കളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴി ജീവനക്കാരെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

യുവാക്കൾ അപകടത്തിൽപ്പെട്ടെന്ന വിവരത്തെ തുടർന്ന് മംഗലപുരത്തുനിന്നെത്തിയ ആംബുലൻസിലെ ജീവനക്കാരെയാണ് വെമ്പായം സ്വദേശികളായ മുഹമ്മദ് ഹാജ,ജിതിൻ എന്നിവർ ആക്രമിച്ചത്. ആംബുലൻസിൽ കയറ്റിയതുമുതൽ യുവാക്കൾ അക്രമാസക്തരായിരുന്നെന്ന് ഡ്രൈവർ രഞ്ജിത്ത് പറഞ്ഞു. ആംബുലൻസിലെ മെയിൽ നഴ്‌സായ കീഴാവൂർ കട്ടച്ചിറക്കോണം സ്വദേശി നിധിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കൈപിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു.

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിച്ച യുവാക്കൾ രഞ്ജിത്തിനെയും മർദ്ദിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയപ്പോഴും ഇവർ അക്രമം തുടർന്നതായി രഞ്ജിത്ത് പറഞ്ഞു. ആശുപത്രി ജീവനക്കാർക്കു നേരെയും കൈയേറ്റമുണ്ടായി. നിലവിൽ യുവാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും. അപകടത്തിൽ പരിക്കേറ്റ യുവാക്കൾ മദ്യപിച്ചതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY