SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കൊടുങ്ങല്ലൂർ: ഒമ്പത് ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. അഴിക്കോട് പുത്തൻപള്ളി ബീച്ച് കാട്ടുപറമ്പിൽ വീട്ടിൽ നസീറിനെയാണ് (47) കൊടുങ്ങല്ലൂർ എക്സെെസ് ഇൻസ്‌പെക്ടർ കിഷോറും സംഘവും പിടികൂടിയത്. കൊടുങ്ങല്ലൂർ റേഞ്ചിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ സ്‌കൂട്ടറിൽ നിന്നും മദ്യം കണ്ടെടുത്തത്. സ്‌കൂട്ടറിൽ സഞ്ചരിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.

പിടികൂടിയ സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടമാരായ പി.ആർ.സുനിൽകുമാർ, സി.വി.ശിവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.ടി.അനുരാജ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുധ എന്നിവരും ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY