SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

അനധികൃത മദ്യ വില്പന യുവാവ് പിടിയിൽ

arrest-madhyam

കുമളി: ആനവിലാസം പളനിക്കാവ് ഭാഗത്ത് അനധികൃത മദ്യ വില്പന നടത്തിവന്നയാൾ കുമളി പൊലീസിന്റെ പിടിയിലായി. ആനവിലാസം പളനിക്കാവ് അംഗനവാടിക്ക് സമീപം താമസിക്കുന്ന കാർത്തികേയനാണ് പിടിയിലായത്. ആഘോഷ ദിവസങ്ങളിലും അവധി ദിനങ്ങളിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചുവന്ന 6 ലിറ്ററോളം വിദേശ മദ്യമാണ് പൊലീസ് പിടിച്ചെടുത്തത്. 10 പത്തിലധികം കുപ്പികളിലായാണ് മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത്. കുമളി സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ കണ്ണൻ, വനിതാ സി.പി.ഒ സുനിമോൾ, സിവിൽ പോലീസ് ഓഫീസർ ധനേഷ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിൽ പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY