SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.08 AM IST

വർക്കലയിൽ റിസോർട്ട് മാനേജർക്ക് മർദ്ദനം: നാലംഗ സംഘം അറസ്റ്റിൽ

arrest

വർക്കല: റിസോർട്ട് മാനേജരെ മർദ്ദിച്ച സംഭവത്തിൽ തമിഴ്‍നാട് സ്വദേശികളായ നാലുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പാപനാശം ബീച്ചിന് സമീപത്തെ റൊമാൻസ് ഹൗസ് റിസോർട്ടിന്റെ മാനേജരെയാണ് ആക്രമിച്ചത്.കന്യാകുമാരി അഗസ്തീശ്വരം കുരിശടി തെരുവ് സ്വദേശികളായ റാസ്ബിൻ രാജേഷ് (19),വിവൻ അലിഫർ വിനോദ് (20),ഹെർസൺ സ്റ്റെർലിംഗ്.എ (19),

ജോയൽ ജോസെറ്റിൻ ലളിത് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. റിസോർട്ടിൽ താമസിച്ചിരുന്ന സംഘം,സെക്യൂരിറ്റി ജീവനക്കാരന്റെ കസേരയിൽ ഇരുന്നത് മാനേജർ കൃഷ്‌ണകുമാർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിലാണ് മാനേജരെ മർദ്ദിച്ചത്.നിലത്തിട്ട് ചവിട്ടുകയും കൂട്ടത്തോടെ മർദ്ദിക്കുകയും നിലത്തുകിടന്ന കരിങ്കല്ലെടുത്ത് കൃഷ്‌ണകുമാറിന്റെ മുഖത്തടിച്ചതായും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ കൃഷ്ണകുമാറിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ റാസ്ബിൻ രാജേഷ്, വിവൻ അലിഫർ വിനോദ്, ഹെർസൺ സ്റ്റെർലിംഗ് .എ, ജോയൽ ജോസെറ്റിൻ ലളിത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY