SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കല്ലാറിലെ അതിക്രമം ; പ്രതികൾ റിമാൻഡിൽ

kallar

വിതുര: പൊന്മുടി സന്ദർശനം കഴിഞ്ഞ് മടങ്ങും വഴി കല്ലാറിൽ ആക്രമണം നടത്തുകയും യു.ഡി.എഫിന്റെ ബൂത്ത് കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ പത്ത് പ്രതികളെയും റിമാൻഡ് ചെയ്‌തു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളായ അഫ്സൽ,യദു,ശരത്,അരുൺ,കൃഷ്ണകുമാർ,​സംഗീത്,​ജിതിൻ,​അഭിനവ്,​അക്ഷയ്,​അ‌ർജുൻ എന്നിവരെയാണ് വിതുര സി.ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയത്. ആക്രമണത്തിൽ ബൂത്ത് കമ്മിറ്റി ഓഫീസിലിരുന്ന വനിതാ പ്രവർത്തകർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY