SignIn
Kerala Kaumudi Online
Sunday, 26 July 2026 7.33 AM IST

ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

c

തിരുവനന്തപുരം: കോട്ടയ്ക്കകം രാജധാനി ബാറിലെ പാർക്കിംഗ് സ്‌പോട്ടിൽ നിന്ന്,ബാർ ജീവനക്കാരന്റെ 20,000 രൂപയോളം വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ കൂടി ഫോർട്ട് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടി.ആലപ്പുഴ ആര്യാട് സൗത്ത് പുത്തൻപുര വേലി വീട്ടിൽ വിനീത്.കെ.വിയെയാണ് (19) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പാൽകുളങ്ങര സ്വദേശി ഉണ്ണി (24),കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28) എന്നിവരെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പിടികൂടിയിരുന്നു.വാഹനങ്ങൾ മോഷ്ടിച്ച ശേഷം അത് പൊളിക്കാനായി സ്‌ക്രാപ്പ് കടകളിൽ നൽകി പണം കൈപറ്റുന്നതായിരുന്നു ഇവരുടെ രീതി.പിടിയിലായ വിനീതിന്റെ പക്കൽ നിന്ന് മോഷ്ടിച്ച ബൈക്ക് വീണ്ടെടുത്തിട്ടുണ്ട്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY