SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

രണ്ട്കിലോ കഞ്ചാവുമായി പിടിയിൽ

ആറ്റിങ്ങൽ: ആലംകോട്ട് രണ്ട് കിലോയിലധികം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ആലംകോട് വഞ്ചിയൂർ സജില മൻസിലിൽ സജാദ് എ.ആർ (28 )ആണ് പിടിയിലായത്.മുട്ട വില്പനയുടെ മറവിലാണിയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കച്ചവടത്തിനായി മാറി മാറി വീട് വാടകയ്ക്കെടുത്തു താമസിക്കുന്ന രീതിയാണ് ഇയാളുടെതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് ആലംകോട് നടത്തിയ പരിശോധനയിലണ് മേവർക്കൽ വാഴോട്ട്കോണം നെടിയവിളപുത്തൻ വീട്ടിൽ ഇയാൾ വാടകയ്ക്കു താമസിക്കുന്ന കാര്യം അറിയുന്നത്. ഇവിടെ നിന്നാണ് 2.1 കിലോ കഞ്ചാവ് പിടികൂടിയത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയൻ കെ.യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഉദയകുമാർ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് )മാരായ ദേവിപ്രസാദ്,അരുൺകുമാർ,സിവിൽ എക്സൈസ് ഓഫീസർ മഹേഷ്‌ കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY