SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

ഉറക്കം ചതിച്ചു: കള്ളൻ കുടുങ്ങി എത്തിയത് ക്ഷേത്ര കവർച്ചയ്ക്ക്

vld-1

വെള്ളറട: ക്ഷേത്രത്തിൽ കവർച്ചയ്ക്ക് എത്തിയ കള്ളൻ കമ്മിറ്റി ഓഫീസിൽ കിടന്ന് ഉറങ്ങിപ്പോയി.കുടപ്പനമൂട് കഴുകുവാൽ വട്ടം ഭഗവതി ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശി സെന്തിലാണ് (41) കവർച്ചയ്ക്കിടെ ഉറങ്ങിപ്പോയത്.

ഇന്നലെ രാവിലെ ക്ഷേത്ര ഭാരവാഹികളെത്തിയപ്പോൾ കമ്മിറ്റി ഓഫീസിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു.തുടർന്ന് നോക്കിയപ്പോഴാണ് അകത്ത് ഒരാൾ കിടന്നുറങ്ങുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും വെള്ളറട പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ക്ഷേത്ര പരിസരങ്ങളിലെ കാണിക്കപ്പെട്ടികൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന ആളാണ് പിടിയിലായ സെന്തിലെന്ന് പൊലീസ് പറഞ്ഞു.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY