SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.38 AM IST

ബൈക്ക് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

1

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിന്റെ പാർക്കിംഗിൽ നിർത്തിയിട്ട കുന്ദമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കൊയിലാണ്ടി മൂടാടി നന്ദി കാവാലംകുന്ന് വീട്ടിൽ ജസീൽ ജമാൽ പി.കെ (26)യെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച ബൈക്ക് റിപ്പയർ ഷോപ്പിൽ കൊടുത്ത് ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളത്തു നിന്നും പൊലീസ് ബൈക്ക് കണ്ടെത്തി. അറസ്റ്റിലായ പ്രതിക്ക് മോഷണക്കുറ്റം കൂടാതെ കോഴിക്കോട് കസബ, കൊയിലാണ്ടി എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലായി ലഹരി ഉൽപ്പന്നങ്ങളുടെ വില്പന, ഉപയോഗം, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ എന്നിങ്ങനെ നിരവധി കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY