SignIn
Kerala Kaumudi Online
Sunday, 26 July 2026 12.38 PM IST

നാടൻ തോക്കുകളും തിരകളും കോടയും പിടികൂടി

prathikal

തൊടുപുഴ: ഉടുമ്പന്നൂർ ഉപ്പുകുന്ന് സികെ കട ഭാഗത്ത് പൊലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുകളും തിരകളും ചാരായം വാറ്റുന്നകതിനുള്ള കോടയുമായി ഒരാൾ അറസ്റ്റിൽ. ഇളമായ്ക്കൽ വീട്ടിൽ പ്രവീൺ (44) ആണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം, കരിമണ്ണൂർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിൽ രണ്ട് നിറ നാടൻ തോക്കുകളും ഒരു തോട്ട കുഴൽ തോക്കും , തോക്കിൽ നിറക്കുന്ന 13 തോട്ട, നാടൻ തോക്കിൽ നിറക്കുന്ന 32 ഇരുമ്പ് കരുക്കൾ, 37 ഇരുമ്പ് ബോളുകൾ, ചെറിയ 240 ഇരുമ്പിന്റെ ബോളുകളും നാടൻ തോക്കിൽ നിറയ്ക്കുന്ന ഗൺ പൗഡറും നിർമാണത്തിലിരിക്കുന്ന തോക്കിന്റെ തടിയുടെ ബട്ട് ഭാഗവും ഇരുമ്പിന്റെ ബാരലും പിടികൂടി. കൂടാതെ വീട്ടിൽ നിന്ന് 25 ലീറ്റർ കോടയും കണ്ടെത്തി.കരിമണ്ണൂർ എസ്‌ഐ ജയിംസ് മാത്യു, എഎസ്‌ഐ രജനീഷ്അഗസ്റ്റിൻ, വിനിത ഉദ്യോഗസ്ഥരായ ടി.ബി. അഞ്ചു, അമ്പിളി പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY