SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

മുത്തങ്ങയിൽ വാഹന പരിശോധന 105 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

siddique

സുൽത്താൻ ബത്തേരി : കർണാടകയിൽനിന്ന് ചകിരി കയറ്റി വരികയായിരുന്ന മിനി ലോറിയിൽ നിന്ന് 105 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മിനി ലോറി ഡ്രൈവർ പാലക്കാട് മണ്ണാർക്കാട് പെരിഞ്ചോളം തോലക്കാട്ട്തൊടി സി.എച്ച്.സിദ്ദിഖിനെ (38) എക്സൈസ് കസ്റ്റഡിയിലെടുത്തു. ചകിരിക്കടിയിലായി കടത്തികൊണ്ടുവരികയായിരുന്ന 42,650 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെടുത്തത്.

എക്‌സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയിന്റ് എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്‌സൈസ് ഇന്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ പാർട്ടികൾ സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നം പിടികൂടിയത്.കർണ്ണാടകയിൽ നിന്ന് അരീക്കേട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.സിറാജ് , രജേഷ് കോമത്ത്, കെ.വൈശാഖ് പ്രിവൻ്റീവ് ഓഫീസർമാരായ പി.കൃഷ്ണൻകുട്ടി, ഇ. അരുൺ പ്രസാദ് , എ.എസ്.അനിഷ് , എം.കെ.സുരേന്ദ്രൻ, പ്രോമിസ്, എ.അനിൽ, വനിത സിവിൽ എക്‌സൈസ് ഓഫിസർ ബി.ആർ. രമ്യ ,സിവിൽ എക്‌സൈസ് ഡ്രൈവർ അനുപ്രസാദ്, കെ.കെ.ബാലചന്ദ്രൻ.എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY