SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

കാപ്പ ചുമത്തി ജയിലിലടച്ചു

ajims-kaappa
അജിംസ്

പെരുമ്പാവൂർ: മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല നെടിയാൻ വീട്ടിൽ അജിംസിനെ (38) കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയാണ്. ജനുവരിയിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ചാക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് കാപ്പ ചുമത്തിയത്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ പ്രകാശ്, ജോബി ജോർജ്,​ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ആർ. സുധീർ, സി.പി.ഒമാരായ എം.എച്ച്. സുധീർ, പി.കെ. ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY