SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

25 പവൻ അപഹരിച്ച കേസിൽ പ്രതികളുമായി തെളിവെടുപ്പ്

crime

നെടുമങ്ങാട്: ചുള്ളിമാനൂർ കൊച്ചാട്ടുകാലിൽ 25 പവനോളം മോഷ്ടിച്ച കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സ്വർണം നഷ്ടപ്പെട്ട കൊച്ചാട്ടുകാലിൽ അനസിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ചത്.നേമം പ്ലാവിള പെ‌ാന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസ് (54), കുടപ്പനക്കുന്ന് ജയപ്രകാശ് ലൈൻ പുല്ലുകുളം വീട്ടിൽ എസ്.ബിജു കുമാർ (44) എന്നിവരെ നെടുമങ്ങാട് പെ‌ാലീസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇവരെ കഴക്കൂട്ടം പെ‌ാലീസ് മറ്റൊരു മോഷണക്കേസിൽ മുൻപ് പിടികൂടിയിട്ടുണ്ട്. റിമാൻഡിലായിരുന്ന പ്രതികൾ ചുള്ളിമാനൂരിലെ മോഷണക്കേസിലും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ്,കോടതി 2 ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY