SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

കാപ്പ ചുമത്തി ജയിലിലടച്ചു

biju

കോതമംഗലം: രാത്രിയിൽ വീടുകളിൽ കയറി സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിക്കുന്നത് പതിവാക്കിയ ആളെ കാപ്പ ചുമത്തി ജയിലിലടച്ചു. നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജുവിനെതിരെ (ആസിഡ് ബിജു - 51) ആണ് നടപടി. നിരവധി സ്‌റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്ന് വർഷം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂരിലെ വീട്ടിൽ മോഷണം നടത്തിയിരുന്നു. ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY