SignIn
Kerala Kaumudi Online
Friday, 15 May 2026 5.51 PM IST

പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പുതുക്കാട്: പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വഴിയാത്രക്കാരിയായ പെൺകുട്ടിയെ ആക്രമിച്ചശേഷം പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെ മണലി മടവാക്കര റോഡിലായിരുന്നു സംഭവം. പെൺകുട്ടിയെ യുവാവ് വായ പൊത്തിപ്പിടിച്ച് ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. യുവാവിന്റെ കയ്യിൽ കടിച്ച് കുതറി ഓടിയ പെൺകുട്ടി ചായക്കടയിൽ കയറി രക്ഷപെട്ടു. തുടർന്ന് ഇതുവഴിയെത്തിയ പാലിയേക്കര സ്വദേശിയായ കുമാർ എന്ന യുവാവ് സംഭവം അറിഞ്ഞ് ആളുകളെ കൂട്ടി യുവാവിനെ പിന്തുടർന്നു. രക്ഷപെടാനായി യുവാവ് മണലി പുഴയിൽ ചാടി.പിന്നീട് സമീപത്തെ പറമ്പിലേക്ക് കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി അതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവ് കർണാടക സ്വദേശിയാണെന്നും മാനസികാസ്വാസ്ഥ്യമുള്ള പോലെയാണ് പെരുമാറുന്നതെന്നും പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY