SignIn
Kerala Kaumudi Online
Friday, 15 May 2026 5.51 PM IST

കഞ്ചാവുമായി യുവാവ് പിടിയിൽ

pidiyil


കയ്പമംഗലം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് തൃശൂർ റൂറൽ പൊലീസിന്റെ പിടിയിൽ. പെരിഞ്ഞനം അച്ചംകണ്ടത്ത് മാടേനി വീട്ടിൽ ശ്രീകുമാർ( 29) എന്നയാളാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കാൽ കിലോ കഞ്ചാവ് സഹിതം പ്രതിയെ പിടികൂടിയത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഫാദിൽ, ജി.എ.എസ് ഐമാരായ മണികണ്ഠൻ, ജോബി പോൾ , ഡ്രൈവർ സി.പി.ഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY