
തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ശൗചാലത്തിന്റെ കട്ടിള ഉൾപ്പെടെയുള്ള കതകും സ്റ്റീൽ പൈപ്പുകളും മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോലഞ്ചേരി സ്വദേശി അജയകുമാറാണ് (47) അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു മോഷശ്രമം നടന്നത്. സ്റ്റാൻഡിലെ മൂന്നാം നിലയിലുള്ള ശൗചാലയത്തിലെ കട്ടിളയും കതകും സ്റ്റീൽ പൈപ്പുകളുമാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണശ്രമമാണെന്ന് മനസിലായ ഡിപ്പോയിലെ ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |