SignIn
Kerala Kaumudi Online
Thursday, 11 June 2026 10.57 PM IST

എം.ഡി.എം.എയുമായി 3 പേർ അറസ്റ്റിൽ

mdma

കോട്ടക്കൽ: കോട്ടക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും 89 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഊരകം പുത്തൻപീടിക കോഴിക്കര മാട്ടിൽ ഉസ്മാൻ (28), മൊറയൂർ കൊളറൊടുവിൽ ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കൽ അഷ്രഫ് (37) എന്നിവരെയാണ് കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ ദീപാ കുമാർ, സബ് ഇൻസ്‌പെക്ടർ രാംദാസ്, മലപ്പുറം സബ് ഇൻസ്‌പെകടർ വിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, മുഹമ്മദ് സലീം, ജസീം, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY