
ആലപ്പുഴ: സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന കേസിലെ പ്രതി അമ്പലപ്പുഴ കരൂർ സ്വദേശി ഹരീഷ്കുമാറിനെ വെറുതെ വിട്ടു. ഹരിപ്പാട് പോക്സോ ഫാസറ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരീഷാണ് വെറുതെവിട്ട് ഉത്തരവിട്ടത്. 2022ൽ അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രോസിക്യുഷൻഭാഗം 14 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് വേണ്ടി അഡ്വ.ഷെമിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |