SignIn
Kerala Kaumudi Online
Thursday, 06 August 2026 10.12 PM IST

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ ചിത്രങ്ങൾ ഫോണിൽ പകർത്തി

aa

തിരുവനന്തപുരം: വിഴിഞ്ഞത്ത് ശീതളപാനിയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്ന് ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ പ്രതിയെ പൊലീസ് പിടികൂടി. പുല്ലുവിള സ്വദേശി മനു(28)വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശേഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. മേയ് 18നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ വെച്ച് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി ഇൻസ്റ്റാഗ്രാം വഴി നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു. സംഭവദിവസം പെൺകുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ മനു, കൈയിൽ കരുതിയ ജ്യൂസ് കുട്ടിക്ക് നൽകി. പിന്നാലെ ബോധരഹിതയായി. തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY