SignIn
Kerala Kaumudi Online
Thursday, 04 June 2026 3.42 AM IST

8.372 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അകത്തായി

sss

തിരുവനന്തപുരം: 8.372 കിലോയോളം കഞ്ചാവ് പിടിച്ച കേസിൽ ഒരാളെ കൂടി പേട്ട പൊലീസ് പിടികൂടി.ശ്രീവരാഹം വീട്ടിൽ മധു.കെ.പിള്ളയെയാണ് (52) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.2025 നവംബർ 12ന് ചാക്ക യു.പി.എസിന് സമീപം വച്ചാണ് കഞ്ചാവ് പിടികൂടിയത്.

പ്രതിയെ സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാക്കയിൽ നിന്നാണ് പിടികൂടിയത്.

ഇതേ കേസിൽ കർണാടക സ്വദേശിയായ ചിന്തൻ (24) എന്നയാളെ സംഭവദിവസം കഞ്ചാവ് സഹിതം പൊലീസ് പിടികൂടിയിരുന്നു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ലഹരി മാഫിയക്കെതിരായുള്ള അന്വേഷണങ്ങളും പരിശോധനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്.വരുംദിവസങ്ങളിലും കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.അറസ്റ്റ് ചെയ്‌ത പ്രതിക്കെതിരെ മറ്റു നിയമനടപടികൾ സ്വീകരിച്ചുവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY