SignIn
Kerala Kaumudi Online
Friday, 05 June 2026 2.56 AM IST

പൊതുയിടത്ത് രാസലഹരി ഉപയോഗം: രണ്ട് അസാം സ്വദേശികൾ അറസ്റ്റിൽ

anamul

പെരുമ്പാവൂർ: പൊതുസ്ഥലത്തിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച സംഭവത്തിൽ രണ്ട് അസാം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസാം മൊറിഗാവ് സ്വദേശി അനമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഇവർ പരസ്യമായി സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി ഉടൻ കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ കൈവശം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6 ബോട്ടിൽ ഹെറോയിനും കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY