SignIn
Kerala Kaumudi Online
Saturday, 06 June 2026 10.48 PM IST

കോതമംഗലം സിഐയ്ക്കെതിരെ കൊലവിളി പോസ്റ്റ്,​ അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

READ ENGLISH VERSION
arjun-ayanki

കൊച്ചി : കോതമംഗലം സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണി മുഴക്കിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്. അർജുൻ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് 3ന് കോതമംഗലത്തുള്ള ഒരു റിസോർട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അർജൻ ആയങ്കി ഫേസ്ബുക്കിൽ പരസ്യമായി ഭീഷണി മുഴക്കിയത്.

ഒരു കല്യാണം കൂടാൻ വന്ന ഞങ്ങളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ അറസ്റ്റ് ചെയ്തു എന്നാണ് കുറിപ്പിൽ അർജുൻ ആയങ്കി പറയുന്നത്. കള്ളക്കേസുകൾ ഇനിയും ഉണ്ടായാലും ജയിലിൽ പോകേണ്ടി വന്നാലും പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ പൊലീസ ഉദ്യോഗസ്ഥനെ സമ്മതിക്കില്ലെന്നും പോസ്റ്റിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARJUN AYANKI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY