
കൊച്ചി: പള്ളുരുത്തിയിൽ ക്ഷേത്ര പൂജാരിയെയും ദമ്പതികളെയും കത്തിവീശി ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമേശ്വരം കടേഭാഗം സ്വദേശി രാജേഷ് (48) ആണ് പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. രാമേശ്വരം കടേഭാഗം കുമാരസ്വാമി ക്ഷേത്രത്തിലെ പൂജാരി സുജിത്തിനെ ഭീഷണിപ്പെടുത്തിയതിനാണ് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
ഉത്സവ നടത്തിപ്പിന് പിരിച്ച തുകയിൽ നിന്ന് ഇയാൾ പൂജാരിയോട് പണം ആവശ്യപ്പെട്ടപ്പോൾ കമ്മിറ്റിക്കാരോട് ചോദിക്കാൻ പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. കഴിഞ്ഞ 7ന് രാവിലെ അമ്പലകമ്മിറ്റി ഓഫിസിൽ കടന്നാണ് കത്തി വീശിയത്. ഇതിനു ശേഷം കത്തിയുമായി പുറത്തിറങ്ങിയ പ്രതി വഴിയോരത്തു നിന്നവരോടും അക്രമാസക്തരായി. ഇതിനിടെ എത്തിയ വിനോദസഞ്ചാരികളായ ദമ്പതികൾക്ക് നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |