
ആലപ്പുഴ: ഓട്ടോറിക്ഷയിൽ നിന്ന് 32000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. ആലപ്പുഴ ലജനത്ത് വാർഡ് അറഫ മൻസിലിൽ സിനാജ് ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. ഹരിപ്പാട് നങ്യാർകുളങ്ങര പുതുമന തെക്കേതിൽ വീട്ടിൽ ശരത്തിന്റെ ഫോൺ ആണ് കുറവൻതോട് ജംഗ്ഷന് തെക്ക് വശം റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് കവർന്നത്.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി അഞ്ചാളം മോഷണ കേസുകളിലെ പ്രതിയാണ് സിനാജ് എന്ന് പൊലീസ് പറഞ്ഞു. പുന്നപ്ര പൊലീസ് സ്റ്റേഷൻ എസ്. ഐ ജയേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനിൽ, ദബിൻഷാ, രതീഷ്, അബൂബക്കർ സിദ്ദീഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |