
ആലപ്പുഴ: വീട്ടുമുറ്റത്ത് കയറി വടിവാളിന് മദ്ധ്യവയസ്കനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിന് മൂന്നുവർഷം കഠിനതടവും പിഴയും. ആലപ്പുഴ നഗരസഭ കാഞ്ഞിരംചിറ വാർഡിൽ തൈപറമ്പ് വീട്ടിൽ രഞ്ജിഷിനെയാണ്(31) ആലപ്പുഴ അഡീഷനൽ ജില്ലസെഷൻസ് കോടതി- മൂന്ന് ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2018 ഏപ്രിൽ 13ന് വൈകിട്ട് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാളികമുക്ക് പടിഞ്ഞാട് കുരിശ്ശടിക്ക് സമീപം തെക്കേതൈയിൽ വീട്ടിൽ ബെന്നിയൊണ്(50) വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിച്ചത്. ആലപ്പുഴ നോർത്ത് എസ്.ഐ ബൈജുവാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി ശാരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |