
കളമശേരി: ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ വിടാക്കുഴ എൻ.എ.ഡി മണക്കാട്ട് വീട്ടിൽ അൽത്താഫ് (19), എടത്തല കോമ്പാറ വട്ടമലയിൽ വീട്ടിൽ ഷാബിൻ (21) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ നിന്ന് എൻ.എ.ഡി വഴി ഐലന്റിലേക്ക് സർവീസ് നടത്തുന്ന അൽ അമീൻ ബസിൽ കയറി കണ്ടക്ടറായ ആലുവ സ്വദേശി സലിമിനെ സൈക്കിൾ ചെയിൻ, ഇരുമ്പ് വടി, ഇരുമ്പ് പട്ട തുടങ്ങിയവ ഉപയോഗിച്ച് തലയ്ക്കും കാലിനും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5.45ന് എൻ.എ.ഡി ഗേറ്റിനടുത്തായിരുന്നു സംഭവം. ഒന്നാം പ്രതി അൽത്താഫിന്റെ ഉമ്മയും ബസ് കണ്ടക്ടറും തമ്മിൽ ബസ് നിറുത്തുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |