SignIn
Kerala Kaumudi Online
Monday, 29 June 2026 1.10 AM IST

വാ​ട​ക​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം,​ നാലുപേർ അറസ്റ്റിൽ ​

case-diary

തിരുവനന്തപുരം ​:​ ​വാ​ട​ക​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ​പെ​ൺ​വാ​ണി​ഭ​ ​കേ​ന്ദ്രം​ ​റെ​യ്ഡ് ​ചെ​യ്‌​ത് ​വി​ദേ​ശി​ക​ളാ​യ​ ​യു​വ​തി​ക​ളെ​യും​ ​ന​ട​ത്തി​പ്പു​കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ളെ​യും​ ​തു​മ്പ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌​തത്.​ ​

താ​യ്‌​ലാ​ൻ​ഡ് ​സ്വ​ദേ​ശി​ക​ളാ​യ​ ​സി​റി​ല​ക്ക് ​(42​),​സു​ക​ന്യ​ ​കൂ​ൻ​സ് ​(29​),​​​ക​ണി​യാ​പു​രം​ ​പ​റ​മ്പി​ൽ​പ്പാ​ലം​ ​ആ​സി​ഫ് ​മ​ൻ​സി​ലി​ൽ​ ​ആ​സി​ഫ് ​(28​),​പോ​ത്ത​ൻ​കോ​ട് ​കീ​ഴ്‌​തോ​ന്ന​ക്ക​ൽ​ ​അ​ഞ്ജു​ഭ​വ​നി​ൽ​ ​ആ​ദീ​ഷ് ​കൃ​ഷ്ണ​ൻ​ ​(28​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റു​ചെ​യ്‌​ത​ത്.താ​യ്‌​ലാ​ൻ​ഡി​ൽ​ ​നി​ന്ന് ​മ​നു​ഷ്യ​ക്ക​ട​ത്തി​ലൂ​ടെ​ ​നാ​ട്ടി​ലെ​ത്തി​ച്ച​ ​യു​വ​തി​ക​ളെ​ ​കു​ള​ത്തൂ​ർ​ ​കു​ഴി​വി​ള​ ​ഞാ​റ്റ​ടി​ത്ത​ല​യ്ക്ക​ലി​ലെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​താ​മ​സി​പ്പി​ച്ചാ​ണ് ​യു​വാ​ക്ക​ൾ​ ​പെ​ൺ​വാ​ണി​ഭം​ ​ന​ട​ത്തി​യ​ത്.


യു​വ​തി​ക​ളു​ടെ​ ​പാ​സ്‌​പോ​ർ​ട്ട് ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​വ​സാ​നി​ച്ചി​രു​ന്നു.​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഏ​ജ​ൻ​സി
ന​ൽ​കി​യ​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​മ്പ​ ​എ​സ്.​എ​ച്ച്.​ഒ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കേ​ന്ദ്രം​ ​ക​ണ്ടെ​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASEDIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY