SignIn
Kerala Kaumudi Online
Monday, 06 July 2026 4.16 AM IST

കസ്റ്റഡിയിൽ എടുത്ത യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി

പത്തനംതിട്ട: പതിമ‍ൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെപൊലീസ് ക്രൂരമായി മർദിച്ചെന്ന് ആക്ഷേപം.

വീട്ടിൽ നിന്ന്‌ കസ്റ്റഡിയിലെടുത്ത തന്നെ സ്‌റ്റേഷനുപകരം ക്വാർട്ടേഴ്‌സിലേക്കാണ്‌ പൊലീസ്‌ കൊണ്ടുപോയതെന്ന് ഇരുപതുകാരൻ മദ്ധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തു. ഹൃദയ ശസ്‌ത്രക്രിയ കഴിഞ്ഞയാളാണെന്ന്‌ പറഞ്ഞിട്ടും മർദനം തുടർന്നു.

കാൽവെള്ളയിൽ ചൂരൽ ഉപയോഗിച്ച്‌ അടിക്കുകയും ചെവിയിലും മുടിയിലും പിടിച്ച്‌ ഉയർത്തുകയും ബൂട്ടിട്ട്‌ ചവിട്ടുകയും ചെയ്തു. കാൽവെള്ളയിലും ചെവിയ്ക്ക്‌ പിറകിലും മർദനമേറ്റതിന്റെ പാടുകളുണ്ട്‌. പെൺകുട്ടി മൊഴിയിൽ പറഞ്ഞ യുവാവെന്ന്‌ തെറ്റിദ്ധരിച്ച്‌ സഹോദരനെയാണ്‌ ആദ്യം പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ജിമ്മിൽ നിന്നാണ്‌ മുതിർന്ന സഹോദരനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. പിന്നീട്‌ പ്രായമടക്കം ചോദിച്ചപ്പോൾ ആളുമാറിയതായി വ്യക്തമായി. ഇതിനുശേഷമാണ്‌ ഇരുപതുകാരനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്‌. ഹൃദ്‌രോഗിയാണെന്നും ശസ്‌ത്രക്രിയ കഴിഞ്ഞയാളാണെന്നും പറഞ്ഞിട്ടും പൊലീസ്‌ കേൾക്കാൻ തയാറായില്ലെന്ന്‌ മൂത്ത സഹോദരൻ പറഞ്ഞു. ഇരുപതുകാരൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ്‌ ക്രൂരതയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ്‌ സഹോദരങ്ങളുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY