
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രാസലഹരിയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ (30), കൊടങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 41 ഗ്രാം എം.ഡി.എം.എ. പിടികൂടി. ഇന്നലെ ഉച്ചയ്ക്ക്‌ശേഷമാണ് സംഭവം. ബംഗളൂരൂവിൽ നിന്ന് കാറിൽ വരുകയായിരുന്നു ഇവരെ സുൽത്താൻ ബത്തേരി പൊലീസും ജില്ലാലഹരി വിരുദ്ധസ്‌ക്വാഡും ചേർന്ന് പരിശോധിച്ചപ്പോളാണ് എം.ഡി.എം.എ. റസീലിന്റെ പാൻസിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തത്. ഇത് വലിക്കാൻ ഉപോയഗിക്കുന്ന ഗ്ലാസ് ടൂബും പൊലീസും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |