SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

ഓട്ടോകളുടെ ബാറ്ററി മോഷണം: 51കാരൻ പിടിയിൽ

y

തൃപ്പൂണിത്തുറ: ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ മദ്ധ്യവയസ്കൻ പിടിയിൽ. എരൂർ വെസ്റ്റ് കുഴിയാനിത്തറ വീട്ടിൽ ഓമനയുടെ മകൻ പ്രവീൺ (51) ആണ് ഇന്നലെ രാത്രി ദേവീഹോസ്റ്റലിന് സമീപത്തുനിന്ന് രണ്ട് ബാറ്ററികളുമായി ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററികൾ നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണത്തിന് പിന്നിൽ പ്രവീണാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST, EROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY